കുട്ടികളും യുവാക്കളും കൂടുതൽ പുറത്ത് വ്യായാമം ചെയ്യണമെന്നും സ്ക്രീങ് സമയം കുറയ്ക്കണമെന്നും പഠനം. എന്നാൽ ശക്തമായ ചൂടും, കാട്ടുതീ കാരണമുള്ള വായു ഗുണനിലവാരമില്ലായ്മയും ഇതിനെല്ലാം വെല്ലുവിളികൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ട് പറയുന്നു.
പാർട്ടിസിപേഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് കാനഡയിലെ കുട്ടികളുടെ മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനത്തിന് D+ ഗ്രേഡ് നൽകി. അഞ്ച് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളിൽ 39 ശതമാനം പേർ മാത്രമാണ് ഒരു ദിവസം 60 മിനിറ്റ് മിതമായതോ തീവ്രതയേറിയതോ ആയ വ്യായാമം ചെയ്യുന്നതെന്ന് റിപ്പോർട്ട് കണ്ടെത്തി. 2022 ലെ ഡി ഗ്രേഡിൽ നിന്ന് ചെറിയ പുരോഗതിയുണ്ട്. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം കുട്ടികൾക്ക് സംഘടിത സ്പോർട്സ് സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ നഷ്ടമായ സമയമായിരുന്നു അതെന്നും റിപ്പോർട്ട് പറയുന്നു.
കുട്ടികളുടെ ഫിറ്റ്‌നെസ് നിലവാരം രണ്ട് വർഷത്തിലൊരിക്കൽ പ്രധാനമായും സ്റ്റാറ്റിസ്റ്റിക്സ് കാനഡ സർവേകൾ ഉപയോഗിച്ചാണ് സംഘടന വിലയിരുത്തുന്നത്. 31 ശതമാനം പെൺകുട്ടികളും 57 ശതമാനം ആൺകുട്ടികളുമാണ് ശാരീരിക പ്രവർത്തന നിർദ്ദേശങ്ങൾ പാലിക്കുന്നത്.
കുട്ടികളെ കൂടുതൽ പുറത്ത് കളിപ്പിക്കുകയോ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയോ ചെയ്യുന്നതിനുപകരം സ്‌ക്രീനുകൾ അവരെ വീടിനുള്ളിൽ നിഷ്‌ക്രിയരാക്കി നിർത്തുന്നതിനാൽ 5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഇടയിൽ ശാരീരിക പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നത് “ഒഴുക്കിനെതിരെ നീന്തുന്നതുപോലെ”യാണെന്ന് ഓട്ടാവയിലുള്ള ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഈസ്റ്റേൺ ഒണ്ടാരിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ ഗ്രൂപ്പിലെ മുതിർന്ന ശാസ്ത്രജ്ഞനും പ്രധാന ഗവേഷകനുമായ മാർക്ക് ട്രെംബ്ലേ പറഞ്ഞു.
കാനഡ; കാലാവസ്ഥാ വ്യതിയാനം യുവാക്കളുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് തടസ്സം; റിപ്പോർട്ട്

Reading Time: < 1 minute