dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സമയം; ഉടന്‍ പ്രാബല്യത്തില്‍ വരും

Reading Time: < 1 minute

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ തൊഴില്‍ സമയ പരിധി ഉടന്‍ പ്രാബല്യത്തില്‍ വരും. ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം ഫാള്‍ സെമസ്റ്റര്‍ മുതല്‍ നടപ്പിലാക്കിയേക്കും. പുതിയ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന നിയമം എല്ലാ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും ബാധകമായിരിക്കും. എന്നാല്‍ നിയമം നിലവില്‍ വരുന്ന തിയ്യതി ക്യത്യമായി അറിയിച്ചിട്ടില്ല.
ക്ലാസ് നടക്കുന്ന സമയത്ത് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പരിധിയില്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടം പുതുക്കില്ലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ അറിയിച്ചിരുന്നു. കാനഡയിലേക്ക് വിദ്യാര്‍ത്ഥികളായി വരുന്ന ആളുകള്‍ മുന്‍ഗണന നല്‍കേണ്ടത് ഇവിടെ പഠിക്കാനായിരിക്കണം. ജോലിയല്ല പ്രധാനമെന്നും മില്ലര്‍ പറഞ്ഞു. 

Leave a comment

Your email address will not be published. Required fields are marked *