ജൂൺ 25-ന് നടന്ന ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 63-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി.അടുത്തിടെ ബീ.സി. ഇൻവിറ്റേഷനുകളുടെ എണ്ണം കുറയ്ക്കുകയും കട്ട്ഓഫ് സ്കോർ വർധിപ്പിക്കുന്നായും കാണാം.
വിവിധ വിഭാഗങ്ങൾക്കായി നടന്ന പൊതു നറുക്കെടുപ്പിലൂടെ 35 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. ജൂൺ 11-ന് നടന്ന മുൻ ബീസി പിഎൻപി ജനറൽ നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കട്ട്ഓഫ് സ്കോർ 2 പോയിൻ്റ് വർധിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 11 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ നൽകി. ചൈൽഡ് ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റൻ്റുകളോ ഇൻസ്ട്രക്ടർമാരോ ആയി പരിചയമുള്ളവർക്കായി 6 ഇൻവിറ്റേഷൻ നൽകി
2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 11 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ബീസി PNP; ഇൻവിറ്റേഷൻ നൽകി

Reading Time: < 1 minute