dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ബിജെപിയിൽ ചേർന്ന് മുൻ ഡിജിപി ആർ ശ്രീലേഖ

Reading Time: < 1 minute

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്തെ വസതിയിലെത്തി ശ്രീലേഖയെ ഷാൾ അണിയിച്ചും മധുരം നൽകിയും പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. കേരള ഫയർ ഫോഴ്സ് മേധാവിയായിരിക്കെ രണ്ടു വർഷം മുൻപാണ് സർവീസിൽനിന്ന് വിരമിച്ചത്.
മൂന്നാഴ്ചത്തെ ആലോചനയ്ക്കു ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ പ്രതികരിച്ചു. നരേന്ദ്ര മോദി പ്രഭാവമാണ് പാർട്ടിയിലേക്ക് എത്തിച്ചത്. മുപ്പത്തിമൂന്നര വർഷം താനൊരു നിഷ്പക്ഷയായ ഉദ്യോഗസ്ഥയായിരുന്നു. വിരമിക്കലിന് ശേഷം പല കാര്യങ്ങളും മാറിനിന്ന് കണ്ടു. അതിനു ശേഷം അനുഭവത്തിൻ്റെയും അറിവിൻ്റെയും പശ്ചാത്തലത്തിലാണ് ഇതാണ് ഏറ്റവും നല്ല വഴിയെന്ന് തെരഞ്ഞെടുത്തതെന്നും ശ്രീലേഖ വ്യക്തമാക്കി. തത്ക്കാലം ഒരംഗം മാത്രമാണെന്നും ഭാവികാര്യങ്ങൾ പിന്നീട് പറയാമെന്നും ശ്രീലേഖ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *