ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡയ്ക്ക് (ഐഇസി) കീഴിൽ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ പുതിയ വർക്കിംഗ് ഹോളിഡേ വീസ നറുക്കെടുപ്പിൽ 2,360 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി. വർക്കിംഗ് ഹോളിഡേ വിസ വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 21,112 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകും. 33,965 ഉദ്യോഗാർത്ഥികൾ പൂളിൽ ഇൻവിറ്റേഷനായി കാത്തിരിക്കുന്നുണ്ട്.
ഓസ്‌ട്രേലിയ, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ഏറ്റവും പുതിയ റൗണ്ടുകളിലായി കൂടുതൽ ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഉദാഹരണത്തിന്, ഓസ്‌ട്രേലിയക്ക് 230 ഇൻവിറ്റേഷനും ബെൽജിയത്തിന് 35 ഇൻവിറ്റേഷൻ ലഭിച്ചു. സ്പോട്ടുകളുടെ ലഭ്യത രാജ്യങ്ങൾക്കിടയിൽ വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന്, ഓസ്‌ട്രേലിയയ്‌ക്ക് പരിധിയില്ലാത്ത ക്വാട്ടയുണ്ട്, യോഗ്യരായ അപേക്ഷകർക്ക് ഇൻവിറ്റേഷൻ ലഭിക്കാനുള്ള ഉയർന്ന അവസരമുണ്ട്.
വർക്കിംഗ് ഹോളിഡേ വിഭാഗത്തിന് യോഗത്യയുള്ള രാജ്യങ്ങൾ – അൻഡോറ, ഓസ്ട്രേലിയ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്,ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്,ജർമ്മനി, ഗ്രീസ്, ഐസ്ലാൻഡ്, അയർലൻഡ്, ഇറ്റലി, കൊറിയ റിപ്പബ്ലിക് , ലക്സംബർഗ്, നെതർലാൻഡ്സ്, ന്യൂസിലാന്റ്,നോർവേ , പോളണ്ട്, പോർച്ചുഗൽ, സാൻ മറിനോ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ , യുണൈറ്റഡ് കിംഗ്ഡം, ഓസ്ട്രിയ, ബെൽജിയം, ചിലി, കോസ്റ്റാറിക്ക, ഫ്രാൻസ്, ഹോങ്കോംഗ്, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, സ്ലൊവാക്യ , തായ്‌വാൻ .
വർക്കിംഗ് ഹോളിഡേ വിസ; 2,360 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി
Reading Time: < 1 minute






