ഇന്ന് മുതൽ ഒൻ്റാറിയോ കോസ്റ്റ്‌കോ സ്റ്റോറുകളിൽ വൈനും ബിയറും വിൽക്കാൻ അനുമതി നൽകി ആൽക്കഹോൾ ആൻഡ് ഗെയിമിംഗ് കമ്മീഷൻ (എജിസിഒ). 412 ഗ്രോസറി സ്റ്റോറുകൾക്ക് ലൈസൻസ് നൽകിയതായി ഏജൻസി വ്യക്തമാക്കി. ടൊറന്റോ, സ്‌കാര്‍ബറോ, എറ്റോബിക്കോക്ക്, മിസ്സിസാഗ, ബ്രാംപ്ടണ്‍, മര്‍ഖാം എന്നിവടങ്ങളിലെ 16 ലൊക്കേഷനുകള്‍ ഉള്‍പ്പെടെ 41 ഓളം ലൊക്കേഷനുകളിലെ സ്‌റ്റോറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതായി AGCO അറിയിച്ചു. സ്‌റ്റോറുകളില്‍ ബിയര്‍, സൈഡര്‍, വൈന്‍, റെഡി-ടു-ഡ്രിങ്ക് കോക്ക്‌ടെയ്‌ലുകള്‍ എന്നിവ വില്‍ക്കാം.
ബിയർ, വൈൻ അല്ലെങ്കിൽ റെഡി-ടു ഡ്രിങ്ക് പാനീയം എന്നിവയുടെ ഒരു കണ്ടെയ്നർ 5 ലിറ്ററിൽ കൂടരുത്. അതുപോലെ, കോസ്റ്റ്‌കോയ്ക്കും എല്ലാ ലൈസൻസ്ഡ് സ്റ്റോറുകളെയും പോലെ 18 ശതമാനം ആൽക്കഹോളിൽ കൂടുതലുള്ള ഒരു ഉൽപ്പന്നവും വിൽക്കാൻ കഴിയില്ലെന്നും എജിസിഒ പറയുന്നു.
സെപ്റ്റംബറിൽ വിൽപ്പന ആരംഭിച്ചതിന് ശേഷം ഏകദേശം 4,750 കൺവീനിയൻസ് സ്റ്റോറുകൾ മദ്യം വിൽക്കാൻ സൈൻ ഇൻ ചെയ്തിട്ടുണ്ടെന്നും എജിസിഒയുടെ കണക്കുകൾ പറയുന്നു.
പ്രീമിയർ ഡഗ് ഫോർഡിൻ്റെ മദ്യ വിൽപ്പന വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് തീരുമാനം. സെപ്തംബർ 5 മുതൽ ലൈസൻസുള്ള കൺവീനിയൻസ് സ്റ്റോറുകളെ മദ്യം വിൽക്കാൻ അനുമതി നൽകിയിരുന്നു.







