ന്യൂഡൽഹി: 15 ഇന്ത്യക്കാരുമായി പോയ ലൈബീരിയൻ ചരക്കു കപ്പലായ എംവി ലൈല നോർഫോക്ക് കൊള്ളക്കാർ റാഞ്ചിയതായി റിപ്പോർട്ട്. അറബിക്കടലിലെ സൊമാലിയൻ തീരത്തുവച്ച് ഇന്നലെയാണ് സംഭവമുണ്ടായത്. വിവരം പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ചെന്നൈയാണ് സൊമാലിയന്‍ തീരത്ത് എത്തി. തട്ടിക്കൊണ്ടുപോയ കപ്പല്‍ വിട്ടയക്കാന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും മറൈന്‍ കമാന്‍ഡോകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തയ്യാറാണെന്നും വൃത്തങ്ങള്‍ അറിയിച്ചു.
കപ്പലിലേക്ക് സായുധരായ ആറ് പേർ അതിക്രമിച്ചു കയറിയെന്ന സന്ദേശമായിരുന്നു നാവികസേനയ്‌ക്ക് ലഭിച്ചത്. പോര്‍ട്ട് ഡു അക്കോയില്‍ നിന്ന് ബഹ്റൈനിലെ ഖലീഫ ബിന്‍ സല്‍മാനിലേക്ക് പോകുകയായിരുന്നു ചരക്ക് കപ്പല്‍. സൊമാലിയയില്‍ നിന്ന് 300 നോട്ടിക്കല്‍ മൈല്‍ കിഴക്ക് നിന്നാണ് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഹൈജാക്ക് ചെയ്തത്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെങ്കടലിൽ വച്ച് വ്യാവസായിക കപ്പലായ എംവി ചെം പ്ലൂട്ടോക്ക് നേരെ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഡിസംബർ 23-നായിരുന്നു സംഭവം. കപ്പലിൽ 21 ഇന്ത്യക്കാരും ഒരു വിയറ്റ്നാമീസ് പൗരനുമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ നാവികസേന ഉടൻ തന്നെ സംഭവസ്ഥലത്ത് പോവുകയും കപ്പലിനെ സുരക്ഷിതമായി മുംബൈ തീരത്തേക്ക് എത്തിക്കുകയുമായിരുന്നു.
