dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

ലിബറൽ ബജറ്റിൽ കനേഡിയന്മാർ തൃപ്തരല്ലെന്ന് സർവേ

Reading Time: < 1 minute

ദശലക്ഷക്കണക്കിന് വീടുകൾ നിർമ്മിക്കാനുള്ള പദ്ധതിക്ക് വ്യാപക പിന്തുണയുണ്ടെങ്കിലും ലിബറൽ സർക്കാരിന്റെ ഏറ്റവും പുതിയ ബജറ്റിൽ കനേഡിയന്മാർ തൃപ്തരല്ലെന്ന് സർവേ. 1522 കനേഡിയന്മാർ പങ്കെടുത്ത ലെ​ഗർ സർവേയിൽ പകുതിയോളം പേരും ബജറ്റിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കി. വെറും 21 ശതമാനം പേർ മാത്രം പോസിറ്റീവ് അഭിപ്രായം രേഖപ്പെടുത്തിയത്, മൂന്നിലൊരു വിഭാഗം പേർ അറിയില്ലെന്നോ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നോ വ്യക്തമാക്കി.
എന്നാൽ, സർവേയിൽ പങ്കെടുത്തവരിൽ 65 ശതമാനം പേരും 2031 ഓടെ 3.9 ദശലക്ഷം വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് 8.5 ബില്യൺ ഡോളർ ഭവന നിർമ്മാണത്തിനായി ചെലവഴിക്കാനുള്ള പദ്ധതി രാജ്യത്തിന് ​ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി. ഊർജ കാര്യക്ഷമത, ദേശീയ പ്രതിരോധം, ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസ പ്രവർത്തകർക്കും വേണ്ടിയുള്ള വിദ്യാർത്ഥി വായ്പാ മാപ്പ് എന്നിവയ്ക്കായി കൂടുതൽ പണം ചെലവഴിക്കാനുള്ള സർക്കാരിൻ്റെ പദ്ധതികളെ അനുകൂലിക്കുന്നതായി 54 ശതമാനം പേർ പറഞ്ഞു. അതിസമ്പന്നർക്ക് അധിക നികുതി ചുമത്തുന്നതിനെ 56 ശതമാനം പേർ അനുകൂലിച്ചു.

Leave a comment

Your email address will not be published. Required fields are marked *