dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather

കാട്ടുതീ ശക്തമായി; വെസ്റ്റേണ്‍ കാനഡയിലും അമേരിക്കയിലും കനത്ത പുക; മുന്നറിയിപ്പ് നൽകി എണ്‍വയോണ്‍മെന്റ് കാനഡ

Reading Time: < 1 minute

ജാസ്‌പെറിലുണ്ടായ ശക്തമായ കാട്ടുതീ വെസ്റ്റേണ്‍ കാനഡയിലും അമേരിക്കയിലും കനത്ത പുക. ഇതുമൂലം വായുവിന്റെ ഗുണനിലവാരം മോശമാവുകയും വിസിബിളിറ്റി കുറയുകയും ചെയ്യുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നൽകി.
ആല്‍ബെര്‍ട്ട, ബീസി, സസ്‌ക്കാച്ചെവന്‍, മാനിറ്റോബ, നോര്‍ത്ത്‌വെസ്റ്റ് ടെറിറ്ററികള്‍ എന്നിവയുടെ ചില ഭാഗങ്ങളില്‍ കനത്ത പുകമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഏജൻസി സ്‌മോക്ക്, ഹേയ്‌സ്, എയർ ക്വാളിറ്റി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. 
ആല്‍ബെര്‍ട്ടയില്‍ വ്യാഴാഴ്ച രാവിലെ എണ്‍വയോണ്‍മെന്റ് കാനഡ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് ഇന്‍ഡെക്‌സ് 10+   പ്രവചിച്ചു. ഇത് ഉയര്‍ന്ന അപകട സാധ്യതയാണ്. എയര്‍ഡ്രി, കാല്‍ഗറി, കോള്‍ഡ് ലേക്ക്, ഡ്രെയ്ടണ്‍ വാലി, എഡ്മന്റണ്‍, എഡ്‌സണ്‍, ഫോര്‍ട്ട് മക്മറെ, ഫോര്‍ട്ട് മക്കേ, ജെനീസി, ഹിന്റണ്‍, ലാമോണ്ട് കൗണ്ടി, റെഡ്ഡീര്‍, സെന്റ് ആല്‍ബെര്‍ട്ട, വുഡ് ബഫല്ലോ സൗത്ത് എന്നിടങ്ങളില്‍ പുക ബാധിച്ചു. 
പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കനത്ത പുക അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാൽ ജനങ്ങള്‍ക്ക് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *