ഡിസംബറിൽ കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 5.8 ശതമാനത്തിൽ സ്ഥിരത കൈവരിച്ചപ്പോൾ ആകെ തൊഴിലുകളുടെ എണ്ണം മാറ്റമില്ലാതെ തുടർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അവസാന മാസത്തിൽ സമ്പദ്‌വ്യവസ്ഥയിൽ ആകെ 100 തൊഴിലുകൾ സൃഷ്ടിച്ചതായും ഏജൻസി പറയുന്നു. ഡിസംബറിൽ ഫുൾടൈം ജോലികൾ 23,500 കുറഞ്ഞു. എന്നാൽ പാർട്ട് ടൈം ജോലികൾ 23,600 വർദ്ധിച്ചതായുംഎന്നാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പറയുന്നു. പ്രൊഫഷണൽ, സയന്റിഫിക്, ടെക്നിക്കൽ സർവീസ് മേഖലയിലെ ജോലികളുടെ എണ്ണം ഡിസംബർ മാസത്തിൽ 45,700 ആയി വർദ്ധിച്ചു, അതേസമയം ആരോഗ്യ പരിപാലനത്തിലും സാമൂഹിക സഹായത്തിലും ജോലികളുടെ എണ്ണം 15,500 ആയി ഉയർന്നു. മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ ഡിസംബറിൽ 20,600 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
