dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Cricket #India #Sports

ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവ് നയിക്കും; സഞ്ജു ഏകദിന ടീമിലില്ല

Reading Time: < 1 minute

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന ടീമിനെ രോഹിത് ശർമയും ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവും നയിക്കും. രോഹിത് ശർമ ട്വന്റി 20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഹാർദിക് പാണ്ഡ്യയാണോ സൂര്യയാണോ അടുത്ത നായകനെന്ന സസ്​പെൻസിന് ഇതോടെ വിരാമമായി. ബി.സി.സി.ഐ സെക്രട്ടറി ജെയ്ഷാ ഹാർദിക് പാണ്ഡ്യക്ക് വേണ്ടി നിലയുറപ്പിച്ചപ്പോൾ കോച്ച് ഗൗതം ഗംഭീർ സൂര്യക്കൊപ്പം നിൽക്കുകയായിരുന്നു.
ശ്രീലങ്കന്‍ പര്യടനത്തില്‍നിന്ന് രോഹിത് ശർമ വിട്ടുനില്‍ക്കുമെന്നും കെ.എല്‍ രാഹുല്‍ ഏകദിനത്തിൽ ഇന്ത്യയെ നയിക്കുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാല്‍, ഈ വര്‍ഷം ഇന്ത്യ മൂന്ന് ഏകദിനങ്ങളില്‍ മാത്രമാണ് കളിക്കുന്നത് എന്നതിനാല്‍ ട്വന്റി 20യില്‍നിന്ന് വിരമിച്ച രോഹിത് ഏകദിന പരമ്പരയില്‍ കളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. ഇരു ഫോർമാറ്റിലും ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. ട്വന്റി 20യിൽ വിക്കറ്റ് കീപ്പർമാരായി ഋഷബ് പന്തും സഞ്ജു സാംസണും ടീമിലുണ്ട്. അതേസമയം,ഏകദിനത്തിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ മറ്റൊരു വിക്കറ്റ് കീപ്പറായ ഇടംപിടിച്ചത് കെ.എൽ രാഹുലാണ്. ഏകദിന ടീമിൽ ഹാർദിക് പാണ്ഡ്യക്ക് ഇടംലഭിച്ചില്ല.

Leave a comment

Your email address will not be published. Required fields are marked *