29 വയസ്സിന് താഴെയുള്ള 850,000-ലധികം കനേഡിയൻമാർ തൊഴിൽ രഹിതരും പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസമോ പരിശീലനമോ ഇല്ലാത്തവരുമാണെന്ന് റിപ്പോർട്ട്. ഇത് ഭാവിയിൽ രാജ്യത്തിന് കോടിക്കണക്കിന് നഷ്ടമുണ്ടാക്കുമെന്നും കിംഗ്സ് ട്രസ്റ്റ് കാനഡ കമ്മീഷൻ ചെയ്ത ഡിലോയിറ്റ് പുതിയ റിപ്പോർട്ട് പറയുന്നു.
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 14.5 ശതമാനമാണ് ആഗസ്റ്റിൽ കാനഡയിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. യുവാക്കളുടെ തൊഴിലവസരങ്ങൾ കുറയുന്നത് ജിഡിപിയിൽ 18.5 ബില്യൺ ഡോളറിൻ്റെ നഷ്ടത്തിനും കനേഡിയൻ ഗവൺമെൻ്റിന് 5 ബില്യൺ ഡോളറിലധികം വരുമാന നഷ്ടത്തിനും കാരണമാകുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഒക്ടോബറിൽ 18 നും 24 നും ഇടയിലുള്ള കനേഡിയൻമാരുടെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായിരുന്നു.25 വയസ്സിന് മുകളിലുള്ള കനേഡിയൻമാരുടെ 5.4 ശതമാനത്തിൻ്റെ ഇരട്ടിയിലധികമാണിതെന്നും സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു.







