77ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി 1,947 രൂപ മുതല്‍ ആരംഭിക്കുന്ന ടിക്കറ്റ് നിരക്കുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ‘ഫ്രീഡം സെയില്‍’ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്കായി ഓഗസ്റ്റ് അഞ്ചുവരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ചെക്ക് ഇന്‍ ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റെടുക്കാം. എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ മൂന്ന് കിലോ അധിക കാബിന്‍ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് പ്രത്യേക കിഴിവോടെ ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1,000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1,300 രൂപയുമാണ് ഈടാക്കുക.
