തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും ജോഡി ബിഗ് സ്‌ക്രീനിൽ കാണാൻ ആരാധകർ ആകാംക്ഷയിലാണ്. ഓഫ്സ്‌ക്രീനിലും ഓൺസ്‌ക്രീനിലും ഇരുവരും തമ്മിൽ മികച്ച കെമിസ്ട്രിയാണ്. വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഏറെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്.
ഇരുവരുടേയും വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫെബ്രുവരി രണ്ടാം വാരത്തിൽ വിജയ്യുടേയും രശ്മികയുടേയും വിവാഹനിശ്ചയം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടിലാണ് രശ്മിക ദീപാവലി ആഘോഷിത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതാണ്.
