കാനഡയിൽ കാലാവസ്ഥ പ്രശ്നങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ ഈ വർഷം ഹോം ഇൻഷുറൻസ് നിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മോശം കാലാവസ്ഥ കാരണം 2024-ൽ മാത്രം 8.55 ബില്യൺ ഡോളറാണ് നഷ്ട പരിഹാരമായി ഇൻഷുറൻസ് നൽകിയത്. 2016-നേക്കാൾ 2 ബില്യൺ ഡോളറിലധികമാണ് ഇത്.
കഴിഞ്ഞ വർഷം ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ ചില ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കവും ആൾട്ടയിലെ ജാസ്‌പറിൽ നൂറുകണക്കിന് വീടുകൾ കാട്ടുതീയിൽ നശിച്ചതും കഴിഞ്ഞ വർഷം ഇൻഷുറൻസ് തുകയിൽ ഇത്ര വർദ്ധനവ് ഉണ്ടാകാൻ കാരണം. ബീസി അതിൻ്റെ നാലാമത്തെ ഏറ്റവും മോശം കാട്ടുതീയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. കൂടാതെ വർഷാവസാനത്തിലുണ്ടായ കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒന്നിലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. കാലാവസ്ഥാ ദുരന്തങ്ങൾ കൂടുമ്പോൾ, ഈ വർഷം ഇൻഷുറൻസ് നിരക്കുകളും ഉയരാനാണ് സാധ്യതയെന്ന് ഇൻഷുറർമാർ മുന്നറിയിപ്പ് നൽകുന്നു. പുതിയ പോളിസി പുതുക്കാനോ നേടാനോ ശ്രമിക്കുന്ന വീട്ടുടമകൾക്ക് അവർ ഉപദേശങ്ങളും പുതിയ പോളിസികളും നിർദ്ദേശിക്കുന്നുണ്ട്.
കാനഡയിലുടനീളം ഹോം ഇൻഷുറൻസ് നിരക്ക് വർദ്ധിക്കാൻ സാധ്യത; റിപ്പോർട്ട്.
Reading Time: < 1 minute





