വരും ദിവസങ്ങളിൽ ഗ്രേറ്റർ ടൊറന്റോയിൽ (GTA) ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്ന് റിപ്പോർട്ട്. ചില സമയങ്ങളിൽ താപനില -20 ഡിഗ്രി സെൽഷ്യസിന് വരെ താഴുമെന്നും റിപ്പോർട്ട് പറയുന്നു.
ടൊറന്റോയിൽ ഇന്ന് ഉയർന്ന താപനില -9 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും എന്നാൽ കാറ്റുമായി കൂടിച്ചേരുമ്പോൾ താപനില -15 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ രാത്രിയിലെ താപനില -18 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെട്ടേക്കാമെന്നും കണക്കുകൾ പറയുന്നു.
ഈ ആഴ്ച ഒന്റാറിയോയിൽ കഠിനമായ തണുപ്പ് അനുഭവപ്പെടും. ടൊറന്റോയിൽ ആഴ്‌ചയുടെ ഭൂരിഭാഗം സമയത്തും ഫ്ലറി പ്രവചനത്തിലാണ്. അടുത്ത വാരാന്ത്യത്തിൽ അതിശൈത്യം നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ. പറഞ്ഞു, ജനുവരി 22-മുതൽ താപനില സാധാരണ നിലയിലോക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
