കനത്ത മൂടൽമഞ്ഞ് കാരണം ടൊറന്റോയ്ക്കും ജിടിഎയുടെ ചില ഭാഗങ്ങളിലും മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ. ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്കും സൈക്കിൾ യാത്രക്കാർക്കും കാൽനടയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് ഏജൻസി മുന്നറിയിപ്പിൽ വ്യക്തമാക്കി.
ഡ്രൈവിംഗിനിടെ ദൃശ്യപരത കുറയുകയാണെങ്കിൽ ലൈറ്റുകൾ ഓണാക്കി സുരക്ഷിതമായ അകലം പാലിക്കണമെന്നും എൻവയോൺമെന്റ് കാനഡ പ്രസ്താവനയിൽ പറഞ്ഞു.
ടൊറന്റോയിൽ ഇന്ന് ഉച്ചയ്ക്കും വ്യാഴാഴ്‌ച വൈകി മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴയുണ്ടാകുമെന്ന് എൻവയോൺമെന്റ് കാനഡ പ്രവചിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് മഴ ആരംഭിക്കും. വ്യാഴാഴ്ച, 60 ശതമാനം മഴയ്ക്കുള്ള സാധ്യതയും ഉയർന്ന താപനില 5 ഡിഗ്രി സെൽഷ്യസ് വരെയും കാലാവസ്ഥാ നിരീക്ഷകൻ ക്രിസ് പോട്ടർ പ്രവചിക്കുന്നു . വ്യാഴാഴ്‌ച വൈകിട്ടോടെ മഴ കുറയും. വെള്ളിയാഴ്‌ച രാവിലെ ഇത് പൂർണ്ണമായി അവസാനിക്കുമെന്നും ഏജൻസി വ്യക്തമാക്കിയിരുന്നു.
