നയാഗ്ര മലയാളി സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2024 – 2025 ലേക്കുള്ള കമ്മിറ്റിയെയും ബോർഡ് ഓഫ് ഡയറക്ടേഴ്സിനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നയാഗ്ര ഫാൾസിലെ ഓർച്ചാർഡ് പാർക്ക് പബ്ലിക് സ്കൂളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. റോബിൻ ചിറയത്ത് പ്രസിഡന്റായും കേലബ് വർഗീസ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. മുൻ വർഷത്തെ ട്രഷറർ പിന്റോ ജോസഫ് തുടരും.
പിന്റോ ജോസഫ്( ട്രഷറർ), ശില്പാ ജോഗ്ഗി(വൈസ് പ്രസിഡന്റ്), രാമഭദ്രൻ സജികുമാർ(ജോയിന്റ് സെക്രട്ടറി), രാജീവ് വാര്യർ(ജോയിന്റ് ട്രഷറർ) എന്നിവരോയം യോഗം തിരഞ്ഞെടുത്തു. എക്സ് ഓഫീസിയോ ബൈജു പകലോമറ്റം, എന്റർടൈൻമെന്റ് കോ ഓർഡിനേറ്റർ ക്രിസ്റ്റി ജോസ്. അനീഷ് പോൾ, ജിയോ ബാബു, കാവ്യാ രാജൻ, മോൾസി ജോസഫ്, റിജിൽ റോക്കി, സിൽജി തോമസ്, സുജാമോൾ സുഗതൻ, സുജിത് പി എസ്, ടിജോ ജോസ്, വസന്ത് ജോൺ എന്നിവരാണ് പുതിയ കമ്മിറ്റി മെമ്പേഴ്സ്.
ജെയ്മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട്, ധു സിറിയക്, വിൻസെന്റ് തെക്കേത്തല, പ്രിൻസൺ പെരേപ്പാടൻ എന്നിവരാണ് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ്. അലൻ ജയ്മോൻ, ബെഞ്ചമിൻ തെക്കേത്തല, ജനീസ് ബൈജു, ജോസ് ജയിംസ്, റിച്ചാ സുനിൽ മറ്റം എന്നിവരെ യൂത്ത് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു. സുജിത് ശിവാനന്ദ്, ലിജോ തോമസ് എന്നിവരാണ് ഉപദേശക സമിതി അംഗങ്ങൾ.
പൊതുയോഗത്തിനു ശേഷം പുതിയ കമ്മിറ്റിയുടെ ആദ്യ യോഗവും നടന്നു. സമ്മർ ഫെസ്റ്റ്, പിക്നിക്, ഓണം, ക്രിസ്മസ് എന്നീ പരിപാടികൾക്കു പുറമേ സമാജത്തിന്റെ സാമൂഹിക സേവന പദ്ധതിയായ തണൽ മരം പദ്ധതിക്ക് കീഴിൽ വിവിധ സേവന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സമാജത്തിന്റെ പുതിയ പ്രസിഡന്റ് റോബിൻ ചിറയത്ത് പറഞ്ഞു.







