തെക്കൻ ഒൻ്റാറിയോയിലുണ്ടായ ന്യൂനമർദം ടൊറൻ്റോയിൽ കനത്ത മഴയ്ക്ക് സാധ്യതയുളളതായി എൻവയോൺമെന്റ് കാനഡ. ഇത് വെള്ളപ്പൊക്ക ആശങ്കകൾ ഉയർത്തുന്നതായും ഏജൻസി വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ടൊറൻ്റോയിൽ ശക്തമായ ഇടിമിന്നൽ ഉണ്ടായേക്കുമെന്നും ഇത് രാത്രിയിലും തുടരുമെന്നും ഏജൻസി പറയുന്നു. കൂടാതെ ഉച്ച മുതൽ കനത്ത മഴ പെയ്യുമെന്നും ഇത് യാത്രയെ സാരമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ട്.
ടൊറൻ്റോയിൽ ഉച്ചകഴിഞ്ഞ് 5 മുതൽ 10 മില്ലിമീറ്റർ വരെ മഴയും വൈകുന്നേരങ്ങളിൽ 2 മുതൽ 4 മില്ലിമീറ്റർ വരെ അധിക മഴയും ലഭിച്ചേക്കും. കനത്ത മഴ ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയുടെ (ജിടിഎ) ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥ ഏജൻസിവെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്.
മറ്റ് ജിടിഎ നഗരങ്ങളായ മിസിസാഗ, ബ്രാംപ്‌ടൺ എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിൽ മഴ ഉണ്ടായേക്കാമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കുന്നു.







