2024-ലെ ആദ്യ നാല് മാസങ്ങളില്‍ സ്റ്റഡി പെര്‍മിറ്റ് ലഭിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 13 ശതമാനം വര്‍ധനവെന്ന് റിപ്പോർട്ട്. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരിക്കും ഏപ്രിലിനും ഇടയില്‍ താല്‍ക്കാലിക പ്രവേശനം നേടിയവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) യുടെ കണക്കുകള്‍ പറയുന്നു.
2023 ലെ ആദ്യ നാല് മാസങ്ങളില്‍ അനുവദിച്ച മൊത്തം പഠന പെര്‍മിറ്റുകള്‍ 1,65,805 ആയിരുന്നു. എന്നാൽ 2024 ല്‍ 1,87,510 ആയി ഉയര്‍ന്നു. വിസകള്‍ ലഭിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണവും ഇതേ കാലയളവില്‍ 72,750 ല്‍ നിന്ന് 81,260 ആയി ഉയര്‍ന്ന് മൊത്തം 43% ആയി സ്ഥിരത പുലര്‍ത്തി.
2023 ല്‍ കാനഡ നല്‍കിയ 68,24,305 സ്റ്റഡി പെര്‍മിറ്റുകളില്‍ 2,78,335 പേരും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്. 2024ല്‍ ഇതുവരെ കാനഡ 2,16,620 പേര്‍ക്ക് പഠനാനുമതി നല്‍കിയതില്‍ 91,510 പേര്‍ ഇന്ത്യക്കാരാണ്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ താല്‍ക്കാലിക താമസക്കാരുടെഎണ്ണം 5% ആയി കുറയ്ക്കുകയെന്ന സര്‍ക്കാരിന്റെ ലക്ഷ്യം മാര്‍ച്ച് 21 നാണ് ഇമിഗ്രേഷന്‍-അഭയാര്‍ത്ഥി- പൗരത്വ- മന്ത്രി മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചത്.
കാനഡ; അന്താരാഷ്ട്ര പഠന വിസയില്‍ വര്‍ധന; റിപ്പോർട്ട്
Reading Time: < 1 minute






