കൺസർവേറ്റീവ് പാർട്ടി ലിബറൽ പാർട്ടിയേക്കാൾ 15 പോയിന്റ് മുന്നിലാണെന്ന് നാനോസ് സർവേ. മെട്രോ വാൻകൂവറും ഗ്രേറ്റർ ടൊറന്റോ മേഖലയും ഉൾപ്പെടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലിബറലുകൾ വിജയിച്ച നിരവധി പ്രദേശങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നതായും സർവേ പറയുന്നു.
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ, 24.7 ശതമാനം ബാലറ്റ് പിന്തുണയുള്ള ലിബറലുകളേക്കാൾ 15 പോയിൻ്റ് ലീഡ് രേഖപ്പെടുത്തിക്കൊണ്ട് കൺസർവേറ്റീവുകൾക്ക് 40 ശതമാനം ബാലറ്റ് പിന്തുണ ലഭിക്കുമെന്നും സർവേ പറയുന്നു. 2021 ലെ തിരഞ്ഞെടുപ്പ് പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ കൺസർവേറ്റീവുകൾക്ക് 6.3 ശതമാനം പോയിൻ്റിൻ്റെ വർധനവ് നേടുകയും അതേസമയം ലിബറലുകൾ മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ 7.9 ശതമാനം കുറവായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
സർവേയിൽ പങ്കെടുത്തവരിൽ 35.1 ശതമാനം പേർ കൺസർവേറ്റീവ് നേതാവ് പിയർ പൊലിയേവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി നാനോസ് വ്യക്തമാക്കി. നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ 20.8 ശതമാനം പേർ പിന്തുണച്ചിട്ടുണ്ട്. കൂടാതെ, 13.8 ശതമാനം പേർ എൻഡിപി നേതാവ് ജഗ്മീത് സിംഗിനെയും 4.3 ശതമാനം പേർ ഗ്രീൻ പാർട്ടി സഹ നേതാവ് എലിസബത്ത് മേയെയും 2.2 ശതമാനം പേർ പീപ്പിൾസ് പാർട്ടിയിലെ മാക്‌സിം ബെർണിയറെയും തിരഞ്ഞെടുത്തു.







