dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഇമിഗ്രേഷൻ തട്ടിപ്പിനെതിരെ ശക്തമായ നടപടികളുമായി കാനഡ

Reading Time: < 1 minute

ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിന് പുതിയ നടപടികളുമായി കാനഡ. രാജ്യത്തെ ടെംപററി വർക് പ്രോഗ്രാമിലൂടെ ജോലി നേടുന്ന സ്ഥിര താമസ അപേക്ഷകർക്ക് അധിക പോയിൻ്റുകൾ നൽകുന്നത് നിർത്താനാണ് പുതിയ തീരുമാനം. അപേക്ഷകരുടെ വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി, ആകെയുള്ള 1,200 പോയിൻ്റുകളിൽ എത്ര സ്കോർ ചെയ്യുന്നു എന്നതനുസരിച്ചാണ്  സ്ഥിരതാമസത്തിനുള്ള അപേക്ഷകൾ അനുവദിക്കപ്പെടുക. ഇതിൽ താൽക്കാലിക വർക്ക് പെർമിറ്റുകൾക്ക് 200 അധിക പോയിൻ്റുകൾ വരെ വിലയുണ്ട്  . പൗരത്വത്തിലേക്കുള്ള എളുപ്പവഴി തേടുന്ന വിദേശികളിൽ നിന്ന് ഈ പെർമിറ്റുകൾക്കായി തട്ടിപ്പുകാരും മറ്റ്   തൊഴിലുടമകളും 180,000 ഡോളർ ഈടാക്കിയതായി അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ എല്ലാം പശ്ചാത്തലത്തിൽ കൂടിയാണ് ടെംപററി വർക് പ്രോഗ്രാമിലൂടെ ജോലി നേടുന്ന സ്ഥിര താമസ അപേക്ഷകർക്ക് അധിക പോയിൻ്റുകൾ നൽകുന്നത് നിർത്താനൊരുങ്ങുന്നത്.

Leave a comment

Your email address will not be published. Required fields are marked *