ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്സ് എന്ന ധ്രുവദീപ്തി. പുതുവത്സര രാവിൽ കാനഡയിൽ നോർത്തേൺ ലൈറ്റ്സ് കാണാനാകുമെന്ന് യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ്റെ (NOAA) ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം പ്രവചിക്കുന്നു. തെക്ക് യു.എസ് അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നോർത്തേൺ ലൈറ്റുകൾ കുറവായിരിക്കുമെന്ന് വ്യക്തമാക്കുന്നു.
സൗര കൊടുങ്കാറ്റ് കാരണമാണ് ലോകമെങ്ങുമുള്ള സഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്ന കാഴ്ചയായ നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബൊറിയാലിസ്. പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനിൽ നിന്നു വരുന്ന കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്.
പുതുവത്സര രാവിൽ കാനഡയിൽ നോർത്തേൺ ലൈറ്റ്സ് കാണാം
Reading Time: < 1 minute






