കാനഡയിൽ നടക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആർസിഎംപി. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചതായി RCMP കമ്മീഷണർ മൈക്കിൾ ദുഹിമേയും അസിസ്റ്റന്റ് കമ്മീഷണർ ബ്രിജിറ്റ് ഗൗവിനും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഏജൻ്റുമാരുമായുള്ള ബന്ധവുമായി കാനഡയിൽ നടക്കുന്ന ഗുരുതരമായ ക്രിമിനൽ പ്രവർത്തനത്തിൻ്റെ തെളിവുകൾ തിങ്കളാഴ്ച ലഭിച്ചതായി RCMP അറിയിച്ചു. ഇന്ത്യയിലെ നിയമപാലകരുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിൽ ഇന്ത്യക്കെതിരായി നാല് പ്രധാന പ്രശ്‌നങ്ങൾ ദുഹിമേ ചൂണ്ടിക്കാണിക്കുന്നു. അക്രമാസക്തമായ താവ്രവാദം, ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഏജൻ്റുമാർക്ക് കൊലപാതകങ്ങളിലും അക്രമ പ്രവർത്തനങ്ങളിലും പങ്ക്, കാനഡയിലെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിയെ ലക്ഷ്യം വച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുക, കാനഡയുടെ ജനാധിപത്യ പ്രക്രിയകളിൽ ഇടപെടൽ
ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക്, പ്രത്യേകിച്ച് ഖാലിസ്ഥാൻ അനുകൂല പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് നിരവധി ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്ന് ദുഹിമേ പറഞ്ഞു.
കാനഡയിൽ നടക്കുന്ന അക്രമ പ്രവർത്തനത്തിൽ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഏജന്റുകൾക്ക് പങ്കുണ്ടെന്ന തെളിവുകൾ ശേഖരിച്ചതിനുശേഷമാണെന്ന് കാനഡ ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.







