കനേഡിയൻ ജനസംഖ്യ അതിവേഗത്തിൽ വർധിക്കുന്നതായി കണക്കുകൾ. 41 ദശലക്ഷത്തിലെത്തി മാസങ്ങൾക്ക് ശേഷം, ജനസംഖ്യ 42 ദശലക്ഷത്തിലെത്തുമെന്നാണ് കണക്കുകൾ പറയുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ കാനഡ 40 ദശലക്ഷത്തിലെത്തിയ ജനസംഖ്യ 2024 മാർച്ചിൽ 41 ദശലക്ഷത്തിലെത്താൻ അധികനാൾ വേണ്ടിവന്നില്ല. കൂടാതെ എട്ട് മാസങ്ങൾക്ക് ശേഷം, മൊത്തം എണ്ണം 42 ദശലക്ഷത്തിലേക്ക് അടുക്കുന്നതായും റിപ്പോർട്ട് പറയുന്നു.
ജനനം, മരണം, കുടിയേറ്റക്കാർ, സ്ഥിരതാമസക്കാരല്ലാത്തവർ, അന്തർ പ്രവിശ്യാ കുടിയേറ്റക്കാർ എന്നിവരുടെ നിരക്ക് കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ജൂലൈ 1 വരെയുള്ള കാലയളവിൽ വളർച്ചാ നിരക്ക് മന്ദഗതിയിലായതായി സെപ്തംബറിലെ റിപ്പോർട്ട് പറയുന്നു. 2020 ന് ശേഷം ആദ്യമായാണ് ത്രൈമാസ വളർച്ച ഒരു വർഷം മുമ്പത്തെ അതേ പാദത്തേക്കാൾ മന്ദഗതിയിലാകുന്നത്. “COVID-19 പാൻഡെമിക് സമയത്ത് അതിർത്തി നിയന്ത്രണങ്ങളെത്തുടർന്ന് 2020 ൽ ജനസംഖ്യാ വളർച്ചയിൽ കുറവ് വന്നിരുന്നു.
ജനസംഖ്യാ കണക്ക് അനുസരിച്ച് ഒൻ്റാറിയോയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യ 16,363,238, ക്യൂബെക്ക്, 9,141,511, ബീസി 5,777,592, ഏറ്റവും കുറവ് നുനാവുട്ട് 41,524.
ഏപ്രിൽ 1 മുതൽ ജൂലൈ 1 വരെ ഉയർന്ന തോതിലുള്ള അന്തർദേശീയ കുടിയേറ്റം, അന്തർ പ്രവിശ്യാ കുടിയേറ്റം, സ്വാഭാവിക വർദ്ധനവോടെ ആൽബെർട്ട അതിവേഗം വളരുന്ന പ്രവിശ്യയായി മാറി. വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ വളർച്ച മന്ദഗതിയിലാണ്.







