കാനഡയിൽ ലിസ്റ്റീരിയോസിസ് അണുബാധയെ തുടർന്ന് രണ്ട് പേർ മരിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച രാജ്യവ്യാപകമായി നിരവധി പാൽ ഉൽപ്പങ്ങൾ ഹെൽത്ത് കാനഡ തിരിച്ചുവിളിച്ചിരുന്നു. സിൽക്ക് ബ്രാൻഡായ ബദാം പാൽ, തേങ്ങാപ്പാൽ,ഓട്സ് പാൽ കൂടാതെ ഗ്രേറ്റ് വാല്യൂ ബ്രാൻഡായ പാൽ എന്നിവയാണ് തിരിച്ചുവിളിച്ചത്.
ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഉൾപ്പെടെ 12 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ ഏജൻസി വ്യക്തമാക്കുന്നു. 2023 ഓഗസ്റ്റിനും 2024 ജൂലൈ തുടക്കത്തിനും ഇടയിൽ ഉണ്ടായ 12 രോഗബാധയിൽ 10 എണ്ണം ഒൻ്റാറിയോയിലും ക്യൂബെക്കിലും നോവസ്കോഷയിൽ ഓരോന്ന് വീതവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരായ 37 നും 89 നും ഇടയിൽ പ്രായമുള്ളവരിൽ കൂടുതലും സ്ത്രീകളാണ്.
ഛർദ്ദി, ഓക്കാനം, പനി, തലവേദന, കഴുത്ത് കാഠിന്യം എന്നിവയാണ് ലിസ്റ്റീരിയയുടെ പ്രധാന രോഗ ലക്ഷണങ്ങൾ
ലിസ്റ്റീരിയോസിസ് അണുബാധ; കാനഡയിൽ രണ്ട് പേർ മരിച്ചു

Reading Time: < 1 minute