dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #Employement #India

ശമ്പളം 70 ലക്ഷം; ചിലവ് കാരണം കാനഡയിൽ ജീവിക്കാൻ കഴിയുന്നില്ലെന്ന് ഇന്ത്യന്‍ ടെക്കി

Reading Time: < 1 minute

70 ലക്ഷം രൂപ വാര്‍ഷിക ശമ്പളം കൊണ്ട് തന്റെ നിത്യ ചെലവ് മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുന്നില്ലെന്നാണ് കാനഡയില്‍ നിന്നുള്ള ഒരു ഇന്ത്യന്‍ ടെക്കി പറയുന്നത്. പീയുഷ് മോംഗ എന്ന ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറുടെ പേജിലാണ് ഈ വീഡിയോ വന്നിട്ടുള്ളത്. വളരെ പെട്ടെന്നുതന്നെ വീഡിയോ വൈറലാവുകയും ചെയ്തു.
കാനഡയിലെ ടൊറന്റോയില്‍ നിന്നാണ് ഈ ടെക്കി സംസാരിക്കുന്നത്. ടൊറൊന്റോയില്‍ ജീവിതചിലവുകള്‍ കുതിച്ചുപായുകയാണെന്ന് ഇദ്ദേഹം പറയുന്നു. വീഡിയോയില്‍ ടൊറന്റോയിലെ ജീവിതചിലവുകള്‍ വിശദമാക്കുന്നുമുണ്ട്. ഒരു ലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പളം ഇത് ഏകദേശം 7000000 ഇന്ത്യന്‍ രൂപയ്ക്കടുത്ത് വരും. ടൊറന്റോയിലെ വാടക തന്നെ 3000 ഡോളറാണെന്ന് (251130 ഇന്ത്യന്‍ രൂപ) ഇദ്ദേഹം പറയുന്നു.
ജീവിത ചിലവുകള്‍ താങ്ങാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം താമസിക്കുന്ന ടൗണ്‍ വളരെ ചിലവേറിയതാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ടൊറന്റോയില്‍ SAP Specialist തസ്തികയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. തനിക്ക് എട്ടുവര്‍ഷത്തെ തൊഴില്‍ പരിചയമുണ്ടെന്നും ഇദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ കുമിഞ്ഞുകൂടി. ഒരേ കമ്പനിയില്‍ നില്‍ക്കാതെ മാറിമാറി തൊഴിലെടുത്താല്‍ മാത്രമേ പുരോഗതി ഉണ്ടാവുകയുള്ളുവെന്ന് ഒരാള്‍ കമന്റ് ചെയ്തു. മനുഷ്യന്‍ര്‍ക്ക് ഒരിക്കലും തൃപ്തിയാവില്ല. ഇന്ത്യയിലെ നിലവിലെ സാഹചര്യമനുസരിച്ച് എത്രയോ ഭേദമാണ് അവിടുത്തെ അവസ്ഥ. കാനഡയിലെ ജീവിതം ആസ്വദിക്കു….എന്നുപോകുന്നു കമന്റുകൾ.

Leave a comment

Your email address will not be published. Required fields are marked *