dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement

മികച്ച ജോലി, കുറഞ്ഞ നികുതി; ആല്‍ബെര്‍ട്ടയിലേക്ക് ഒഴുകിയെത്തി ജനങ്ങൾ

Reading Time: < 1 minute

ആല്‍ബെര്‍ട്ടയിലേക്കുള്ള കുടിയേറ്റം കുത്തനെ വര്‍ധിക്കുന്നു റിപ്പോര്‍ട്ട്. കാനഡയിലെ മറ്റ് പ്രവിശ്യകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി കൂടുതല്‍ ആളുകള്‍ കൂട്ടത്തോടെ ഒഴുകിയെത്തുന്നതായി റിപ്പോർട്ട് പറയുന്നു. കൂടുതൽ ആളുകൾ എത്തുന്നത് കാല്‍ഗറിയിലേക്കാണെന്ന് മൂവിംഗ് കമ്പനിയായ യു-ഹൗള്‍(U-Haul)  പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആല്‍ബെര്‍ട്ടയിലെ രണ്ട് വലിയ നഗരങ്ങളായ എഡ്മന്റണും കാല്‍ഗറിയും മികച്ച വളര്‍ച്ച പ്രാപിക്കുന്ന നഗരങ്ങളാണ്.
കാല്‍ഗറി, എഡ്മന്റണ്‍, മെഡിസിന്‍ ഹാറ്റ് തുടങ്ങിയ ആല്‍ബെര്‍ട്ടയിലെ വിപണികളിലെ
മികച്ച ജോലി, കുറഞ്ഞ നികുതി, അഫോര്‍ഡബിള്‍ ഹൗസിംഗ് തുടങ്ങിയവയാണ് കുടുംബങ്ങളെ കാല്‍ഗറി, എഡ്മന്റണ്‍ എന്നിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. 2014 ല്‍ യു-ഹൗള്‍ ഉപഭോക്താക്കളില്‍ 51.2 ശതമാനം ട്രാഫിക് ഇന്‍കമിംഗ് ആയിരുന്നു. 48.8 ശതമാനമായിരുന്നു ഔട്ട്‌ഗോയിംഗ്. പ്രവിശ്യയിലെ അവസരങ്ങളും നിക്ഷേപങ്ങളും ആളുകളെ കൂടുതലായി കുടിയേറാന്‍ പ്രേരിപ്പിക്കുന്നതായി യു-ഹൗള്‍ ഏരിയ ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡന്റ് നാഗ ചെന്നംസെട്ടി പറഞ്ഞു.
സ്റ്റാസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച്, ഒന്റാരിയോയിലെയും ബ്രിട്ടീഷ്‌കൊളംബിയയിലെയും നിവാസികളാണ് ആല്‍ബെര്‍ട്ടയിലേക്ക് കൂടുതലായും ഒഴുകുന്നത്. 2024 മൂന്നാം പാദത്തില്‍ 10,810 പേരെ ചേര്‍ത്തുകൊണ്ട് ഇന്റര്‍പ്രൊവിന്‍ഷ്യല്‍ മൈഗ്രേഷനില്‍ പ്രവിശ്യ വലിയ നേട്ടമാണ് കൈവരിച്ചത്.

Leave a comment

Your email address will not be published. Required fields are marked *