കാനഡയിലെ വീടുകളുടെ വാടക നിരക്ക് ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 9.3 ശതമാനം വർധിച്ചതായി റിപ്പോർട്ട്. ജനുവരിക്കുശേഷം ആദ്യമായാണ് പ്രതിമാസ വാടക നിരക്ക് വർദ്ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം എല്ലാ തരത്തിലുള്ള വീടുകൾക്കും ശരാശരി വാടക $2,188 Rentals.ca റിപ്പോർട്ട് പറയുന്നു.
കാനഡയിൽ ഒരു ബെഡ്‌റൂം യൂണിറ്റിന് ഏപ്രിലിലെ ശരാശരി വാടക 1,915 ഡോളറായിരുന്നു. ഒരു വർഷം മുമ്പുള്ളതിനേക്കാൾ 11.6 ശതമാനം വർധിച്ചു. അതേസമയം രണ്ട് ബെഡ്‌റൂം യൂണിറ്റിന് ശരാശരി വാടക 2,295 ഡോളറായിരുന്നു. ഇത് 11 ശതമാനം വർധിച്ചതായും റിപ്പോർട്ട് പറയുന്നു. ഒൻ്റാറിയോ ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും പ്രതിമാസം വാടകയിൽ വർധനവുണ്ടായിട്ടുണ്ട്.
കാനഡയിൽ വീടുകളുടെ വാടകയിൽ 9.3 ശതമാനം വർധന

Reading Time: < 1 minute