ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഇന്ന് പ്രഖ്യാപിക്കും. എൽഎസ്ഇജി ഡാറ്റ & അനലിറ്റിക്സ് പ്രകാരം ഡിസംബറിലെ വാർഷിക പണപ്പെരുപ്പ നിരക്ക് മുൻ മാസത്തെ 1.9 ശതമാനത്തിൽ നിന്ന് മാറ്റമില്ലാതെ തുടരുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
ഡിസംബർ പകുതിയോടെ ആരംഭിച്ച ഫെഡറൽ ഗവൺമെൻ്റിൻ്റെ ജിഎസ്ടി നികുതി ഇളവ് പണപ്പെരുപ്പ നിരക്ക് 1.5 ശതമാനത്തിൽ താഴെയാക്കുമെന്ന് ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. പണപ്പെരുപ്പ നിരക്ക് സമീപകാലത്തായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, യുഎസ് കനേഡിയൻ ഉൽപ്പന്നങ്ങളുടെ താരിഫ് വർധിപ്പിക്കുകയാണെങ്കിൽഅതിർത്തിയുടെ ഇരുവശത്തും വിലക്കയറ്റമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഡിസംബറിലെ പണപ്പെരുപ്പ നിരക്ക് ഇന്ന് പ്രഖ്യാപിക്കും

Reading Time: < 1 minute