dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #GTA weather update

50 സെൻ്റീമീറ്റർ മഞ്ഞ് വീഴ്ച, ഫ്രീസിം​​ഗ് റയ്ൻ, വായു മലിനീകരണം; നാല് പ്രവിശ്യകളിൽ‌ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി

Reading Time: < 1 minute

നാല് പ്രവിശ്യകളിൽ‌ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. കനത്ത മഞ്ഞുവീഴ്ച, ഫ്രീസിം​​ഗ് റയ്ൻ, വായു ഗുണനിലവാരം കുറയാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഒന്റാറിയോയിലെ തണ്ടർ ബേയിൽ 25 മുതൽ 50 സെന്റീമീറ്റർ വരെ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ കെൽസി മക്വെൻ വ്യക്തമാക്കി. മണിക്കൂറിൽ രണ്ട് മുതൽ മൂന്ന് സെന്റീമീറ്റർ വരെ വേഗത്തിൽ മഞ്ഞു വീഴ്ചയുണ്ടാകുമെന്നും മഞ്ഞുവീഴ്ചാ റെക്കോർഡ് സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
ശക്തമായ മഞ്ഞ് വീഴ്ചയിൽ ഹൈവേകളും റോഡുകളും നടപ്പാതകളും പാർക്കിംഗ് സ്ഥലങ്ങളും ഗതാഗതയോഗ്യമല്ലാതാകാൻ സാധ്യതയുണ്ട്. അതിനാൽ സാഹചര്യം മെച്ചപ്പെടുന്നതുവരെ അത്യാവശ്യമില്ലാത്ത യാത്രകൾ മാറ്റിവയ്ക്കമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പിൽ പറയുന്നു.
ന്യൂ ബ്രൺസ്‌വിക്കിൻ്റെയും കിഴക്കൻ ക്യുബെക്കിൻ്റെയും വലിയ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാത്രി മുതൽ ബുധനാഴ്ച ഉച്ചവരെ ചില പ്രദേശങ്ങളിൽ 15 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കാം. ഇത് ​ഗതാ​ഗതം കൂടുതൽ മോശമാക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സെൻട്രൽ ബീസിയിൽ, വാരാന്ത്യത്തിലെ റെക്കോർഡ് ചൂട് താപനിലയെത്തുടർന്ന്, പ്രിൻസ് ജോർജ്ജ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വായുവിൻ്റെ ഗുണനിലവാര മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഹൃദയം അല്ലെങ്കിൽ ശ്വസന പ്രശ്നങ്ങൾ ഉള്ളവർ, പ്രമേഹമുള്ളവർ, കുട്ടികൾ, പ്രായമായവർ എന്നിവരിൽ വായു മലിനീകരണം കൂടുതൽ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *