dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House

കാലാവസ്ഥ പ്രശ്നം; കാനഡയ്ക്ക് അനുയോജ്യം ബേസ്‌മെന്റ് ഫ്രീ കെട്ടിടങ്ങളെന്ന് വിദഗ്ധര്‍  

Reading Time: < 1 minute

കാനഡയിലെ കാലാവസ്ഥയ്ക്ക് ഭാവിയിൽ അനുയോജ്യം ബേസ്‌മെന്റ് ഫ്രീ കെട്ടിടങ്ങളെന്ന് വിദഗ്ധര്‍ . കനത്ത മഴയും വെള്ളക്കെട്ടും മൂലം കാനഡയിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വർധിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം കാനഡയില്‍ ഭാവിയിലെ കാലാവസ്ഥയ്ക്ക് ബേസ്‌മെന്റ് ഒഴിവാക്കി കെട്ടിടം പണിയുന്നതാണ് അനുയോജ്യമെന്ന് വിദഗ്ധര്‍ പറയുന്നു. ജൂലൈയില്‍ ഒന്റാരിയോയിലുടനീളമുണ്ടായ ശക്തമായ മഴയിൽ ബേസ്‌മെന്റുകളിലുണ്ടായ നഷ്ടം 940 മില്യണ്‍ ഡോളറാണെന്ന് കാനഡ ഇന്‍ഷുറന്‍സ് ബ്യൂറോ പറയുന്നു. കൂടാതെ ക്യുബെക്കിലും കനത്ത മഴയില്‍ ബേസ്‌മെന്റുകളിലുണ്ടായ നഷ്ടം ഏകദേശം 2.5 ബില്യണ്‍ ഡോളറാണ്. കൂടാതെ കോണ്‍ക്രീറ്റ് ബേസ്‌മെന്റുകള്‍ അന്തരീക്ഷത്തിലേക്ക് ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുകയും അതുവഴി കാലാവസ്ഥാ വ്യതിയാനം വേഗത്തിലാക്കാന്‍ സഹായിക്കുന്നുവെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. 
ബേസ്‌മെന്റുകളില്‍ വെള്ളക്കെട്ടുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മോൺട്രിയലില്‍ ബേസ്‌മെന്റുകള്‍ വാസയോഗ്യമാക്കി മാറ്റുന്നതില്‍ നിന്നും ഉടമകളെ നിരോധിക്കുന്ന ചട്ടങ്ങള്‍ പാസാക്കിയിട്ടുണ്ട്. ചട്ടം പാസാക്കി ഒരു മാസത്തിന് ശേഷം മോണ്‍ട്രിയല്‍ ബറോ ഓഫ് ലാച്ച് മേയര്‍ മജ വോഡനോവിക് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ പുതിയ ബേസ്മെന്റ് അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണം നിരോധിക്കണമെന്ന് വാദിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *