കാനഡ: മിസിസാഗയിലും ഹാലിഫാക്‌സിലുമായി രണ്ട് BLS സെന്ററുകൾ തുറക്കുന്നതായി ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പത്രക്കുറിപ്പിൽ അറിയിച്ചു.
BLS International Services Canada inc, 2024 ജനുവരി 01 മുതൽ പ്രാബല്യത്തിൽ വരും. GTA മേഖലയ്‌ക്കായി മിസിസാഗയിലും നോവ സ്‌കോട്ടിയ മേഖലയ്‌ക്കായി ഹാലിഫാക്‌സിലുമാണ് പുതിയ സേവന കേന്ദ്രങ്ങൾ തുറക്കുന്നത്. പാസ്‌പോർട്ട്, വിസ, ഒസിഐ, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവയ്ക്കുള്ള അപേക്ഷകൾ കേന്ദ്രങ്ങൾ നേരിട്ട് സ്വീകരിക്കും. കേന്ദ്രത്തിന്റെ പ്രവർത്തന സമയവും മറ്റ് പ്രസക്തമായ വിവരങ്ങളും BLS വെബ്‌സൈറ്റായ www.blsindia-canada.com ലഭിക്കും.
താഴെ പറയുന്നവയാണ് കേന്ദ്രങ്ങൾ
മിസിസാഗ യൂണിറ്റ്: 505-3461 ഡിക്സി റോഡ് മിസിസാഗ, ഒന്റാറിയോ, L4Y 3X4, കാനഡ ഫോൺ നമ്പർ: 289-498-1320
ഹാലിഫാക്സ് യൂണിറ്റ്: 101A-998 പാർക്ക്‌ലാൻഡ് ഡ്രൈവ് ഹാലിഫാക്സ്, നോവ സ്കോട്ടിയ B3M 0A6, കാനഡ
ഫോൺ നമ്പർ: 289-498-132
