dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

കാല്‍ഗറി വിമാനത്താവളത്തിന്റെ ഒരു ഭാഗം 18 മാസത്തേക്ക് അടച്ചിടും 

Reading Time: < 1 minute

കാല്‍ഗറി വിമാനത്താവളത്തിൽ ഈ മാസമുണ്ടായ കനത്ത ആലിപ്പഴവര്‍ഷത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഒരു ഭാഗം 18 മാസത്തേക്ക് അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ആലിപ്പഴ വര്‍ഷത്തില്‍ ഡൊമെസ്റ്റിക് ടെര്‍മിനലില്‍ വലിയ രീതിയിലുള്ള കേടുപാടുകളാണ് സംഭവിച്ചത്. മേൽക്കൂര തകര്‍ന്നു. കനത്ത മഴയും പെയ്തതോടെ അകത്തേക്ക് വെള്ളമൊഴുകുകയും ചെയ്തു. ഇതേതുടര്‍ന്ന് ടെര്‍മിനലില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കോണ്‍കോഴ്‌സ് ബിയിലെ 10 ഗേറ്റുകള്‍ കുറഞ്ഞത് 18 മാസത്തേക്ക് അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 
അറ്റകുറ്റപ്പണികളും അടച്ചുപൂട്ടലും യാത്രക്കാരെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *