ഇന്ന് ജിടിഎയിലുടനീളമുള്ള ശക്തമായ മഞ്ഞുവീഴ്ച യാത്രാ തടസങ്ങൾ സൃഷ്ടിക്കുമെന്ന് എൻവയോൺമെന്റ് കാനഡ. ടൊറൻ്റോ, മിസിസാഗ-ബ്രാംപ്‌ടൺ, ബർലിംഗ്ടൺ-ഓക്ക്‌വില്ലെ, കാലിഡൺ, ഹാൾട്ടൺ ഹിൽസ്-മിൽട്ടൺ, ന്യൂമാർക്കറ്റ്-ജോർജിന-നോർത്തേൺ യോർക്ക് മേഖല, പിക്കറിംഗ്-ഓഷാവ-സതേൺ എന്നിവയുൾപ്പെടെ പ്രദേശത്തിൻ്റെ പല ഭാഗങ്ങളിലും ശൈത്യകാല കാലാവസ്ഥാ യാത്രാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
5 മുതൽ 10 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ദൃശ്യപരത കുറയാണ് കാരണമാകുമെന്നും ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. തിങ്കളാഴ്ച പുലർച്ചെ മഞ്ഞുവീഴ്ച ആരംഭിച്ച് രാത്രി വരെ നീണ്ടുനിൽക്കുമെന്നും ഏജൻസി പറയുന്നു.
മഞ്ഞ് വീഴ്ച കാരണം അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങൾ ഉണ്ടാകാമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അതിനനുസരിച്ച് യാത്രാ പദ്ധതികൾ ക്രമീകരിക്കണമെന്നും എൻവയോൺമെൻ്റ് കാനഡ മുന്നറിയിപ്പിൽ പറയുന്നു. ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിംഗ് സ്ഥലങ്ങൾ തുടങ്ങിയ പ്രതലങ്ങളിൽ മഞ്ഞ് അടിഞ്ഞുകൂടും. വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഏജൻസി പറയുന്നു.







