2024-ലെ ആദ്യത്തെ ബ്രിട്ടീഷ് കൊളംബിയ PNP നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 372-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.
എല്ലാ പ്രൊഫൈലുകളും പരിഗണിച്ച് ഒരു പൊതു ബിസി പിഎൻപി നറുക്കെടുപ്പിൽ, എക്‌സ്‌പ്രസ് എൻട്രി, ബിസി പിഎൻപി സ്‌കിൽസ് ഇമിഗ്രേഷൻ സ്ട്രീമുകൾ, എൻട്രി ലെവൽ, സെമി സ്‌കിൽഡ് സ്ട്രീമുകൾ എന്നിവയ്‌ക്ക് കീഴിൽ 110 പേർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. 2023 ഡിസംബർ 12-ലെ സമാന റൗണ്ട് ക്ഷണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതു നറുക്കെടുപ്പിലെ എല്ലാ സ്ട്രീമുകളിലും കട്ട്ഓഫ് സ്കോർ 4-5 പോയിന്റുകൾ ഉയർന്നിട്ടുണ്ട്. 113 ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റ്, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 75 പേർക്കും ഇൻവിറ്റേഷൻ നൽകി.
കൂടാതെ ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്‌ഠിത നറുക്കെടുപ്പിൽ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 74 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
