ടൊറന്റോ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച നാലാമത് രാജ്യാന്തര വടംവലി മത്സരത്തിൽ ജേതാക്കളായി കോട്ടയം ബ്രദേഴ്സ്. ഫൈനൽ മത്സരത്തിൽ ന്യൂയോർക്ക് കിങ്സിനെ പരാജയപ്പെടുത്തി തുടർച്ചയായ മൂന്നാം തവണയാണ് കോട്ടയം ബ്രദേഴ്സ് കിരീടത്തിൽ മുത്തമിട്ടത്. ടീം അലൈയൻസിന്റെ റിയലറ്റർ ജിതിൻ ദാസ് സ്പോൺസർ ചെയ്യുന്ന ടീമാണ് കോട്ടയം ബ്രദേഴ്സ്. കിയ സ്ട്രാറ്റ്ഫോർഡ് മൈതാനിയിൽ വെച്ച് മത്സരത്തിൽ ഗ്ലാഡിയേറ്റേഴ്സ് റോയൽസ് മൂന്നാം സ്ഥാനത്തും KBC ബ്ലാക്ക് നാലാം സ്ഥാനത്തുമെത്തി.
ഒന്നാം സ്ഥാനക്കാർക്ക് കിയ സ്ട്രാറ്റ്ഫോർഡ് സ്പോൺസർ ചെയ്ത 5005 ഡോളറും ട്രോഫിയും, രണ്ടാം സമ്മാനം 2505 ഡോളറും ട്രോഫിയും, മൂന്നാം സ്ഥാനത്തിന് 1797 ഡോളറും, നാലാം സ്ഥാനം 1001 ഡോളറുമാണ് സമ്മാനം.
ടൊറന്റോ സോഷ്യൽ ക്ലബ് വടംവലി മത്സരം; കിരീടത്തിൽ മുത്തമിട്ട് കോട്ടയം ബ്രദേഴ്സ്
Reading Time: < 1 minute






