കാനഡയിലെ തങ്ങളുടെ ഏറ്റവും ചെലവ് കുറഞ്ഞ പരസ്യ രഹിത പ്ലാൻ ഔദ്യോഗികമായി ഒഴിവാക്കി നെറ്റ്ഫ്ലിക്സ്. ബേസിക് പ്ലാൻ നീക്കം ചെയ്യുമെന്ന് ഏപ്രിലിൽ ഉപഭോക്താക്കളെ കമ്പനി അറിയിച്ചിരുന്നു. ഇത് ഉപഭോക്താക്കൾക്കിടയിൽ ശക്തമായ പ്രത്യാഘാതം ഉളവാക്കി.
വ്യക്തികളുടെ ബില്ലിംഗ് സൈക്കിൾ അനുസരിച്ചായിരിക്കും പ്ലാൻ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രക്രിയ നടക്കുകയെന്ന നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ഇ – മെയിലിലൂടെയും മറ്റും വിവരങ്ങൾ അറിയിക്കും. തുടർന്ന് കാണണമെങ്കിൽ, വ്യത്യസ്തമായ പ്ലാൻ തെരഞ്ഞെടുക്കാൻ പറഞ്ഞുകൊണ്ടുള്ള നോട്ടിഫിക്കേഷനുകൾ തങ്ങളുടെ ഓൺ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന് ഉപഭോക്താക്കൾ പറയുന്നു.
കാനഡയിലെ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ചെലവ് കുറഞ്ഞ പരസ്യ രഹിത പ്ലാൻ ഔദ്യോഗികമായി ഒഴിവാക്കി

Reading Time: < 1 minute