ടൊറന്റോയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെടുമെന്ന് റിപ്പോർട്ട്. ഇന്ന് താപനില 17 ഡിഗ്രി സെൽഷ്യസ് വരെയും നാളെ 16 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. എന്നാൽ ആഴ്ചയുടെ മധ്യത്തോടെ കാലാവസ്ഥ മാറുമെന്നും റിപ്പോർട്ട് പറയുന്നു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കാറ്റിനോടൊപ്പം മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിൽ തണുത്ത കാലാവസ്ഥ അയിരിക്കുമെന്നും. ശനിയാഴ്ചയിലെ ഉയർന്ന താപനില 10 ഡിഗ്രി സെൽഷ്യസും, 30 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച വെയിലായിരിക്കും, ഉച്ചതിരിഞ്ഞ് അൽപ്പം മേഘാവൃതവും ഉയർന്ന താപനില 11 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൊറന്റോയിൽ ഈ ആഴ്ച ശക്തമായ കാറ്റും മഴയും
Reading Time: < 1 minute






