dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel #Uncategorized

ടൊയോട്ട ആയിരക്കണക്കിന് പിക്കപ്പ് ട്രക്കുകളും എസ്‌യുവികളും കാനഡയിൽ തിരിച്ചുവിളിച്ചു

Reading Time: < 1 minute

ട്രാൻസ്മിഷൻ പ്രശ്‌നങ്ങൾ കാരണം കാനഡയിലെ 28,061 എസ്‌യുവികളും പിക്കപ്പ് ട്രക്കുകളും തിരിച്ച് വിളിച്ച് ടൊയോട്ട. 2023, 2024 മോഡൽ വർഷങ്ങളിലെ ടൊയോട്ട ടുണ്ട്ര, സെക്വോയ, ലെക്‌സസ് എൽഎക്‌സ് 600 എന്നിവയാണ് തിരിച്ച് വിളിച്ച വാഹനങ്ങൾ. വാഹനം ന്യൂട്രലിലേക്ക് (N) മാറ്റുമ്പോൾ ഗിയർ‌ബോക്‌സിന്റെ ചില ഭാഗങ്ങൾ ഉടൻ തന്നെ പ്രവർത്തന രഹിതമാകാതിരിക്കാൻ സാധ്യതയുണ്ടെന്ന് ടൊയോട്ട പറയുന്നു.
ടൊയോട്ട, ലെക്സസ് ഡീലർമാർ പ്രശ്നം പരിഹരിക്കാൻ ട്രാൻസ്മിഷൻ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യും. തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഉടമകളെ ഏപ്രിൽ അവസാനത്തോടെ അറിയിക്കുമെന്ന് ടൊയോട്ട അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *