ബാങ്ക് ഓഫ് കാനഡ ജൂലൈയില്‍ വീണ്ടും പ്രധാന പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രവചിച്ച് സാമ്പത്തിക വിദഗ്ധര്‍. നിലവില്‍ ബെഞ്ച്മാര്‍ക്ക് നിരക്ക് 4.75 ശതമാനമാണ്. നാല് വര്‍ഷത്തിനിടെ ആദ്യമായി ബാങ്ക് ഓഫ് കാനഡ ജൂണ്‍ 5ന് പ്രധാന പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിരുന്നു. കാനഡയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലിലെ 2.7 ശതമാനത്തില്‍ നിന്ന് 2.6 ശതമാനം, 2.5 ശതമാനം എന്നിങ്ങനെയായി കുറയുമെന്ന് ബിഎംഒയും ടിഡി ബാങ്കും പ്രവചിക്കുന്നു.
ജൂലൈ 24 ന് അടുത്ത പലിശ നിരക്ക് പ്രഖ്യാപനമുണ്ടാകുമ്പോള്‍ അടുത്ത രണ്ട് ഇന്‍ഫ്‌ളേഷന്‍ റിപ്പോര്‍ട്ടുകള്‍ നിരക്ക് കുറയ്ക്കാനുള്ള കാരണമായേക്കുമെന്ന് ടിഡി ബാങ്ക് ഡയറക്ടര്‍ ജെയിംസ് ഒര്‍ലാന്‍ഡോ വ്യക്തമാക്കുന്നു.
ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്ക് കുറയ്ക്കും; സാമ്പത്തിക വിദഗ്ധര്‍

Reading Time: < 1 minute