കാനഡയിലെത്തിയ മലയാളി യുവാവിനെ എബിൻ ബെന്നി (24) കാണാനില്ലെന്ന് പരാതി. വാട്ടർലൂ റീജൻ പൊലീസ് യുവാവിനെ കാണാനില്ലെന്നും കണ്ടു കിട്ടുന്നവർ അറിയിക്കണമെന്നും വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എബിനെ കണ്ടുകിട്ടുന്നവർ 519-570-9777 എന്ന നമ്പറിലോ വാട്ടർലൂ ക്രൈം സ്റ്റോപ്പേഴ്സുമായി WA24191205 (922) നമ്പറിലോ വാട്ടർലൂ ക്രൈം സ്റ്റോപ്പേഴ്സുമായി WA24191205 (922) നമ്പറിലോ ബന്ധപ്പെടണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
കുറച്ച് ദിവസങ്ങളായി കാനഡയിലെ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പികളിൽ എബിൻ്റെ മാതാവിൻ്റെ ഒരു ഓഡിയോ പ്രചരിച്ചിരുന്നു. ഈ ഓഡിയോയിൽ ഇവരുടെ മകൻ തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജൻസി വഴി കാനഡയിലേക്ക് വിസിറ്റിങ് വീസയിൽ എത്തിയതായും എബിനോട് 15 ലക്ഷം രൂപ ഏജൻസി ആവശ്യപ്പെട്ടതായും മാതാവ് പറയുന്നു. നാട്ടിൽ നിന്ന് കൊണ്ട് പോയ പണം കൊണ്ട് ആറ് മാസം റൂമിൽ തന്നെ കഴിഞ്ഞു കൂടി എന്നും പിന്നീട് സോഷ്യൽ സർവ്വീസിൽ ആരോ ബന്ധപ്പെടുകയും അവർ എബിനെ കൊണ്ടു പോയി എന്നും, പിന്നീട് എബിനെക്കുറിച്ച് വിവരമൊന്നും ഇല്ല എന്നും ഓഡിയോയിൽ പറയുന്നു.







