ഈ അധ്യയന വർഷം ഒൻ്റാറിയോയിലെ 160,000 വിദ്യാർത്ഥികൾക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഫെഡറൽ ഗവൺമെൻ്റുമായി 108 മില്യൺ ഡോളറിൻ്റെ സ്‌കൂൾ പോഷകാഹാര കരാറിൽ ഒൻ്റാറിയോ ഒപ്പുവെച്ചു. ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോർ, മാനിറ്റോബയ്ക്കും ശേഷം ഫെഡറൽ ഗവൺമെൻ്റിൻ്റെ നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാമിൽ ചേരുന്ന മൂന്നാമത്തെ പ്രവിശ്യയാണ് ഒൻ്റാറിയോ.
രാജ്യത്തുടനീളം ഇത്തരം പ്രോഗ്രാമുകൾ വിപുലീകരിക്കുന്നതിനായി 1 ബില്യൺ ഡോളർ നീക്കിവച്ചു. ഒൻ്റാറിയോയ്ക്ക് മൂന്ന് വർഷത്തിനുള്ളിൽ 108.5 മില്യൺ ഡോളർ ലഭിക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി.
