പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്ക്കണമെന്ന ആഹ്വാനത്തിനിടയിൽ ലിബറലുകളെക്കാൾ 26 പോയിൻ്റിൻ്റെ മുൻതൂക്കം നേടി പിയർ പൊലിയേവിന്റെ കൺസർവേറ്റീവ് പാർട്ടി. നിലവിൽ തിരഞ്ഞെടുപ്പ് നടന്നാൽ കൺസർവേറ്റീവുകൾക്ക് 47 ശതമാനം വേട്ടർമാരുടെ പിന്തുണ ഉണ്ടാകുമെന്ന് നാനോസ് റിസർച്ചിൻ്റെ ഏറ്റവും പുതിയ സർവേ പറയുന്നു. ലിബറലുകൾക്ക് 21 ശതമാനവും,ജഗ്മീത് സിങ്ങിൻ്റെ എൻഡിപിക്ക് 17 ശതമാനം പിന്തുണയുമാണ് സർവേ പറയുന്നത്.
പ്രധാനമന്ത്രി പഥത്തിനുള്ള പിന്തുണ 40 ശതമാനം കനേഡിയൻമാരും പൊലിയേവിന് നൽകുമ്പോൾ 17.4 ശതമാനം പിന്തുണ മാത്രാണ് ട്രൂഡോയ്ക്ക് ലഭിച്ചത്. അതേ സമയം 18 ശതമാനം വോട്ടർമാരും തങ്ങൾ ആർക്കാണ് മുൻഗണന നൽകേണ്ടതെന്ന് വ്യക്തമാക്കിയതതുമില്ല.
ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ അപ്രതീക്ഷിത രാജിയോടെ വലിയ പ്രശ്നങ്ങൾ ലിബറൽ ഉടലെടുത്തിരുന്നു.
പുതു വർഷത്തിൽ ലിബറൽ ന്യൂനപക്ഷ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തൻ്റെ പാർട്ടി തയ്യാറാണെന്ന് ജഗ്മീത് സിങ്ങിൻ്റെ എൻഡിപി വ്യക്തമാക്കിയിരുന്നു പാർലമെൻ്റ് പുനരാരംഭിച്ചാലുടൻ വിശ്വാസവോട്ടെടുപ്പ് നടത്താനാണ് പൊലിയേവിന്റെ ശ്രമം. ഇതോടെ ട്രൂഡേ മന്ത്രിസഭ ഇല്ലാതായേക്കും.
