വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരും സന്ദർശകരായി കാനഡയിലെത്തുന്നവരും നിലവിൽ വലിയ തോതിൽ വിമാനത്താവളങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടാവുന്നുണ്ട്. കൃത്യമായ രേഖകൾ ഇല്ലാത്തത് ഇത്തരത്തിലുള്ള പലർക്കും വിനയാകുന്നുമുണ്ട്. സന്ദർശകരും വിദേശ വിദ്യാർത്ഥികളും വിമാനത്താവളങ്ങളിൽ എത്തുമ്പോൾ കയ്യിൽ വച്ചിരിക്കേണ്ട അവശ്യരേഖകളും മറ്റ് റിക്വയർമെന്റുകളും ഏതൊക്കെയെന്ന് നോക്കാം.
വിദേശ വിദ്യാർഥികൾ എന്തൊക്കെ ശ്രദ്ധിക്കണം
- എല്ലാവർക്കും അറിയുന്നത് പോലെ, പാസ്പോർട്ട് കൈവശം ഉണ്ടായിരിക്കണം.
- സ്റ്റഡി പെർമിറ്റ് അപ്പ്രൂവ് ചെയ്‌താൽ വിസ ഓഫീസ് അയക്കുന്ന പോർട്ട് ഓഫ് എൻട്രി ലെറ്റർ ഓഫ് ഇൻട്രൊഡക്ഷൻ കൈയിൽ കരുതണം.
- വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള ലെറ്റർ ഓഫ് ആസെപ്റ്റൻസ് വേണം.
- ലെറ്റേഴ്സ് ഓഫ് റഫറൻസ് വേണം.
- സാധുതയുള്ള ഒരു സ്റ്റഡി വിസ അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ അല്ലെങ്കിൽ സാധുതയുള്ള സന്ദർശക വിസ അല്ലെങ്കിൽ 6. സാധുതയുള്ള ഗ്രീൻ കാർഡ് എന്നിവയിൽ ഏതെങ്കിലും അനിവാര്യമാണ്.
- താമസം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ആവശ്യമായ തോതിൽ പണം കൂടി കൈയിൽ സൂക്ഷിക്കണം.
- ആരോഗ്യ പരമായി നല്ല അവസ്ഥയിൽ ആയിരിക്കണം
- ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ലെന്ന് തെളിയിക്കേണ്ടത് അത്യാവശ്യമാണ്
- പഠനം പൂർത്തിയാക്കിയാൽ കാനഡ വിടുമെന്ന് തെളിയിക്കാൻ ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം
- സാധുതയുള്ള ഒരു ഇമിഗ്രേഷൻ മെഡിക്കൽ എക്സാം റിസൾട്ട് ഹാജരാക്കണം






