ചൈൽഡ് ബെനിഫിറ്റ് (സിസിബി ) ഇൻസ്റ്റാൾമെന്റ് ആയി കൂടുതൽ പണം വെള്ളിയാഴ്ച കനേഡിയൻ കുടുംബങ്ങളിലേക്ക് എത്തും. ആറ് വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക് പരമാവധി 7437 ഡോളറും ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഒരു കുട്ടിക്ക് പരമാവധി 6,275 ഡോളറുമായിരിക്കും സിസിബി ഇൻസ്റ്റാൾമെന്റ് ആയി ലഭിക്കുക.
കുട്ടികളെ വളർത്തിക്കൊണ്ട് വരുന്നതിനുള്ള ചിലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ, കുറഞ്ഞ – ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെ സഹായിക്കാൻ ആവിഷ്കരിച്ച ഫെഡറൽ ഗവണ്മെന്റ് പദ്ധതിയാണ് സിസിബി. മുൻ വർഷത്തെ അറ്റകുടുംബ വരുമാനത്തെ അടിസ്ഥാനമാക്കി കാനഡ റവന്യു ഏജൻസി വഴിയാണ് ബെനിഫിറ്റ് വിതരണം ചെയ്യുന്നത്.
2023 ജൂലൈ മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ 34,863 ഡോളർ വരുമാനമുള്ള കുടുംബത്തിലെ ആറ് വയസ്സിന് താഴെയുള്ള കുട്ടിക്ക് പ്രതിവർഷം 7,437 ഡോളർ ലഭിക്കും. പ്രതിമാസം ലഭിക്കുന്ന തുക 619.75 ഡോളർ ആണ്. ഒരു കുട്ടി മാത്രമുള്ള കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യത്തിന്റെ കണക്കാണിത്.
ആറിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ഓരോ കുട്ടിക്കും പ്രതിവർഷം 6,275 ഡോളർ അല്ലെങ്കിൽ പ്രതിമാസം 529.91 ഡോളറും ലഭിക്കും.
കാനഡ ചൈൽഡ് ബെനിഫിറ്റ് വിതരണം നാളെ
Reading Time: < 1 minute






