ലോകത്ത് ചില രാജ്യങ്ങളില്‍ അഞ്ചാംപനി( measles) വ്യാപിക്കുന്നതിനിടയിൽ കാനഡയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വിദഗ്ധർ. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലും ചില മധ്യേഷന്‍ രാജ്യങ്ങളിലുമാണ് അഞ്ചാംപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെങ്കിലും കാനഡയിലും ആരോഗ്യജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ചാംപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ തയാറായിരിക്കണമെന്ന് ഡോ. ഐസക് ബോഗോച്ച് പറയുന്നു. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അറിയിച്ചു. വളരെ പെട്ടെന്ന് വ്യാപിക്കുന്ന രോഗമായതിനാല്‍ വാക്‌സിന്‍ നിരക്ക് കുറയുന്നത് വലിയ അപകടത്തിലേക്ക് നയിക്കും. കാനഡയില്‍ മിക്കയിടത്തും അഞ്ചാംപനിക്കെതിരായ വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനത്തിന് മുകളിലാണെങ്കിലും ഈ രോഗത്തിനെതിരായ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിത്തില്‍ ചില കുറവുകള്‍ ഉണ്ടെന്ന് ബോഗോച്ച് പറയുന്നു.അടുത്ത കാലത്തായി വാക്‌സനേഷന്‍ നിരക്ക് കുറയുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
