കാനഡ ബോർഡർ സർവീസ് ഏജൻസിയിലെ (സിബിഎസ്എ ) ആയിരക്കണക്കിന് ജീവനക്കാർ ഇന്ന് വൈകിട്ട് സമരം ആരംഭിക്കാനിരിക്കെ വിമാനത്താവളങ്ങളിലും ബോർഡർ ക്രോസ്സിംഗുകളിലും നടപടിക്രമങ്ങളിൽ വലിയ തോതിലുള്ള കാലതാമസം നേരിട്ടേക്കാം. പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡയിലെയും ( പിഎസ്എസി ) കസ്റ്റംസ് ആൻഡ് ഇമിഗ്രേഷൻ യൂണിയനിലെയും ( സിഐയു ) 9000 ത്തിൽ അധികം വരുന്ന അംഗങ്ങൾ ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സമരം ആരംഭിക്കുന്നത്.
ജീവനക്കാരുടെ കരാറുമായി ബന്ധപ്പെട്ട് ന്യായമായ തീരുമാനം എടുക്കാൻ ട്രൂഡോ ഗവൺമെന്റ് തയ്യാറായാൽ സമരവും യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും പിഎസ്എസി നാഷണൽ പ്രസിഡന്റ് ഷാരോൺ ഡിസൂസ പറഞ്ഞു. ശമ്പള വർദ്ധന, റിമോട്ട് വർക്ക് ഓപ്ഷൻസ്, മെച്ചപ്പെട്ട വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടാണ് സമരം.
സിബിഎസ്എ ജീവനക്കാരുടെ സമരം : വിമാനത്താവളങ്ങളിൽ കാലതാമസം ഉണ്ടാക്കും

Reading Time: < 1 minute