dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

വാൻകൂവറിൽ ബോയിംഗ് 777 വിമാനത്തിന് മിന്നലേറ്റു

Reading Time: < 1 minute

വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് ബോയിംഗ് 777 വിമാനത്തിന് മിന്നലേറ്റതായി റിപ്പോർട്ട്. അവിശ്വസനീയമായ കാഴ്ച വീഡിയോയിൽ മനോഹരമായി പതിഞ്ഞിട്ടുണ്ട്.ഇടിമിന്നൽ ഏറ്റതിനെ തുടർന്ന് എയർ കാനഡ ജെറ്റ് ലണ്ടൻ എയർപോർട്ടിലേക്ക് സുരക്ഷിതമായി ലാൻഡ് ചെയ്തു.നാഷണൽ വെതർ സർവീസ് പറയുന്നതനുസരിച്ച് മിക്ക വിമാനങ്ങളിലും വർഷത്തിൽ ഒരിക്കലെങ്കിലും ഇടിമിന്നലേൽക്കുന്നുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം വീഡിയോയിൽ പതിയുന്നത് വളരെ അപൂർവമാണ്.ഞായറാഴ്‌ച വാൻകൂവർ ഇൻ്റർനാഷണൽ എയർപോർട്ടിൽ പ്ലെയിൻസ്‌പോട്ടിങ്ങിനിടെ തൻ്റെ പ്രിയപ്പെട്ട വിമാനങ്ങളിലൊന്നായ ബോയിംഗ് 777-300ER കണ്ടപ്പോൾ ആണ് ഏഥാൻ വെസ്റ്റ് ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയത്. എയർ കാനഡ ജെറ്റ് പറന്നുയരുന്നതിൻ്റെ ചിത്രീകരണം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ആണ് വിമാനത്തിന് മിന്നൽ ഏറ്റത്.
അതേസമയം ഞായറാഴ്ച വാൻകൂവറിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ ഇടിമിന്നലേറ്റതായി എയർ കാനഡയുടെ വക്താവ് സിബിസി ന്യൂസിനോട് സ്ഥിരീകരിച്ചു. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്ക് 10 മണിക്കൂർ യാത്ര തുടരുകയും പരിശോധനയ്ക്ക് മുമ്പ് സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഇടിമിന്നലിന്റെ ആഘാതം ലഘൂകരിക്കുന്നതിന് നിരവധി പരിരക്ഷകളോടെയാണ് വാണിജ്യ ജെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നും അധികൃതർ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *