സമീപകാലത്തെ ജിടിഎയിലെ ഇന്ധന വില വർധന ഈ വസന്തകാലത്ത് ഉയർന്ന വിലയുടെ തുടക്കം മാത്രമാണെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻ്റ് ഡാൻ മക്‌ടീഗ് പറഞ്ഞു. ജിടിഎയിൽ ഇന്ധന വില ശരാശരി വില നിലവിൽ ലിറ്ററിന് ഏകദേശം 1.59 ഡോളറാണ്.
തെക്കൻ ഒൻ്റാറിയോയിൽ കഴിഞ്ഞ ആഴ്ചയിൽ മാത്രം ഇന്ധന വില ലിറ്ററിന് 12 സെൻറ് വർധിച്ചു. മെയ് 24 വാരാന്ത്യമോ ജൂലൈ 1 തീയ്യതികളിലായി ഇന്ധന വിലയിൽ 20 ശതമാനം വർധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ധന വില നിശ്ചയിക്കുന്നതിൽ ധാരാളം ഘടകങ്ങൾ ഉണ്ടെങ്കിലും, മൂന്ന് കാര്യങ്ങൾ വരും മാസങ്ങളിൽ ചെലവ് വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ വില ഒരു ബാരലിന് ഏകദേശം ഏഴ്, എട്ട് ഡോളർ വർധിക്കാൻ പോകുകയാണ്. ഇത് ലിറ്ററിന് ഏകദേശം 10 സെന്റ് വർധനവിന് കാരണമാകും,അദ്ദേഹം പറഞ്ഞു. ഫെഡറൽ കാർബൺ നികുതിയിലെ വർദ്ധനവും ഗ്യാസ് വില വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.







